ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയ പാസ്‌കലും വോട്ടുകള്‍ രേഖപ്പെടുത്തി

0

തൃക്കാക്കര: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയ പാസ്‌കലും വോട്ടുകള്‍ രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140 ആം നമ്പര്‍ ബൂത്തിലാണ് ജോ ജോസഫും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇടത് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. എല്‍ഡിഎഫ് സെഞ്ചുറിയടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വേട്ട് രേഖപ്പെടുത്തിയതെന്നും ജോ ജോസഫ് പറഞ്ഞു. മഴമാറി നില്‍ക്കുന്നു. അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

ആകാശം തെളിഞ്ഞതിനാല്‍ തന്റെ മനസ്സും തെളിഞ്ഞിരിക്കുന്നെന്ന് ജോ ജോസഫ് പറഞ്ഞു. വോട്ടര്‍മാരുടെ തിരക്ക് കാണുമ്പോള്‍ ആത്മ വിശ്വാസം കൂടുന്നു, പൊളിങ് ശതമാനം കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ എല്ലാ ബൂത്തുകളും സന്ദര്‍ശിക്കുമെന്നും ജോ ജോസഫ് അറിയിച്ചു. ശുഭപ്രതീക്ഷയിലാണ് പോസറ്റീവ് പൊളിറ്റിക്‌സിന് ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

239 ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിട്ടുളളത്. രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. ഇവർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസർമാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. അഞ്ചിലധികം ബൂത്തുകൾ ഉള്ള സ്റ്റേഷനുകളിൽ മൈക്രോ സോഫ്റ്റ്‌വെയർ മാരെ നിയോഗിക്കും.

എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്. 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. അഞ്ചിലധികം ബൂത്തുകൾ ഉള്ള സ്റ്റേഷനുകളിൽ മൈക്രോ സോഫ്റ്റ്‌വെയർ മാരെ നിയോഗിക്കും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്. 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here