തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു.

0

കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇടതുമുന്നണി നേതൃയോഗം ചേരുകയാണ്. യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. സ്ഥനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം എറണാകുളം ജില്ലാ നേതൃത്വത്തില്‍ തന്നെ പല അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെന്നാണ് സൂചന.

എന്നാല്‍ വികസന രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നയാളെ ആയിരിക്കും പ്രഖ്യാപിക്കുകയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എല്ലാവര്‍ക്കും സ്വീകര്യനായിരിക്കും സ്ഥാനാര്‍ത്ഥി. പൊളിറ്റ് ബ്യുറോയുടെ അംഗീകാരത്തോടെയായിരിക്കും പ്രഖ്യാപനം. പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി പറയുന്നു.

അരുണ്‍കുമാറിന്റെ പേരിലെഴുതിയ ചുവരെഴുത്ത് മായിക്കണമോ എന്ന് പ്രഖ്യാപനത്തിനു ശേഷം അറിയാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply