കേരള ടെലികോം മേധാവി ഡോ. പി ടി മാത്യു വിരമിച്ചു.

0

ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം കേരള മേഖലയുടെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി ടി മാത്യു മെയ് 31 നു സർവീസിൽ നിന്നു വിരമിച്ചു. ടെലികാം മേഖലയിൽ 36 വർഷത്തോളം നീണ്ട സ്തുത്യർഹമായ സേവനം കാഴ്ചവെച്ചശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി(മാഹി) എന്നിവ ഉൾപ്പെടുന്ന കേരളാ മേഖലയുടെ മേധാവിയായി കഴിഞ്ഞ രണ്ടു വർഷമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

1984-ൽ കൊല്ലം ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻസ് ബിരുദം നേടിയ ഡോ. പി.ടി.മാത്യു, ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസിന്റെ 1984 ബാച്ചിലെ ഓഫീസർ ആണ്. പിന്നീട് മുംബൈയിലെ നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും, തിരുച്ചിറപ്പള്ളി ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാർക്കറ്റിങ്ങിലും എംബിഎയും, കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെൻറി ൽ പിഎച്ച്‌ഡിയും നേടി.
പ്ലാനിംഗ്, ഇൻസ്റ്റലേഷൻ, ഓപ്പറേഷൻസ് , മെയ്ൻറനൻസ് മുതൽ മാനേജ്‌മെന്റ്, പോളിസി /റെഗുലേഷൻ വരെ വ്യാപിച്ചുകിടക്കുന്ന ടെലികോം മേഖലയിൽ വിപുലമായ അനുഭവപരിചയമുള്ള പ്രശസ്ത ടെക്‌നോക്രാറ്റാണ് ഡോ.പി.ടി. മാത്യു.
1986 ൽ എം.ടി.എൻ.എൽ ഡിവിഷണൽ എഞ്ചിനീർ ഔദ്യോഗികരംഗത്ത് ആയി സേവനമനുഷ്ഠിച്ചു തുടങ്ങിയ അദ്ദേഹം, ടെലികാം ഡിപ്പാർട്ട്മെൻറി ന്റെ പല അനുബന്ധ വിഭാഗങ്ങളിലും, വിജയകരമായ പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ട്.

2017- 2020 കാലയളവിൽ കേരളാ ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആയി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് ടെലികാം ശൃംഖല തികഞ്ഞ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലും, കേരളത്തിലെ ടെലികാം ശൃംഖല കാര്യക്ഷമമായും, ലാഭകരമായും പ്രവർത്തിക്കാനുള്ള പദ്ധതികൾ വിജയകരമായി നടപ്പിലാക്കി.
2018 ലെ മഹാപ്രളയ-ദുരന്ത കാലത്ത് കേരളത്തിലെ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് തകരാറുകൾ അതിവേഗം പരിഹരിക്കാനും, പൊതുജനങ്ങൾക്ക് സമയ ബന്ധിതമായി സേവനങ്ങൾ ഉറപ്പാക്കുന്നതിൽ അദ്ദേഹം പ്രധാന നേതൃത്വം നല്കി.

കേന്ദ്രസർക്കാ രിന്റെ മോഹ പദ്ധതിയായ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിന്റെ ദക്ഷിണ മേഖല മേധാവിയായിരിക്കെ പഞ്ചായത്ത് തലത്തിൽ വരെ ഇൻറർനെറ്റ് കണക്ഷനുകൾ എത്തിക്കുന്ന ദൌത്യത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിലാണ് ഭാരത്‌നെറ്റ് പദ്ധതി ഇടുക്കി ജില്ലയിൽ രാജ്യത്ത് ആദ്യമായി കമ്മീഷൻ ചെയ്തത്.

കുവൈറ്റിൽ, TCILൽ വലിയ തോതിലുള്ള ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ ആസൂത്രണം ചെയ്യുന്നതിനും സമയബന്ധിതമായി കമ്മീഷൻ ചെയ്യുന്നതിനും ശ്ലാഘനീയമായ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ വെല്ലൂരിലും,, കോയമ്പത്തൂരിലും, കേരളത്തിൽ കണ്ണൂർ, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിലും ബിഎസ്എൻഎൽ മേധാവിയായി പല പദ്ധതികളും വിജയകരമായും, കാര്യക്ഷമമായും പൂർത്തിയാക്കുന്നതിനും, ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനും നേതൃത്വം നൽകി.

ടെലികോം കേരള മേഖല മേധാവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സർവീസിലെ അവസാന കാലയളവിൽ, ടെലികോം ദാതാക്കൾ / ഇൻറർനെറ്റ് സേവന ദാതാക്കൾ /ഇൻഫ്രാ പ്രൊവൈഡർമാർ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, ലൈസൻസ് ചട്ടങ്ങൾക്കന്സൃതമായും, സർക്കാർ നിയമങ്ങളും ചട്ടകൂടുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കൂടാതെ ദേശീയ ബ്രോഡ്ബാൻഡ് മിഷൻ, മുതലായ പദ്ധതികൾക്ക് സംസ്ഥാന സർക്കാരുകള്മായുള്ള ഏകോപനം എന്നിവ കാര്യക്ഷമമായി നിർവഹിച്ചു വന്നു.

മികച്ച സേവനങ്ങൾക്ക് പല അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here