ചികിത്സയില്ലാത്ത അപൂര്‍വ നേത്രരോഗബാധയില്‍ വേദന തിന്ന്‌ വീട്ടമ്മ

0

തിരുവല്ല: ചികിത്സയില്ലാത്ത അപൂര്‍വ നേത്രരോഗബാധയില്‍ വേദന തിന്ന്‌ വീട്ടമ്മ. തിരുവല്ല തുകലശേരി ഹരികൃഷ്‌ണയില്‍ ഹരികൃഷ്‌ണന്റെ ഭാര്യ ദീപാ എസ്‌.രാജാണ്‌ “ഒപ്‌റ്റിക്‌ നെര്‍വ്‌ മെനിഞ്ചിയൊമ” എന്ന അപൂര്‍വനേത്രരോഗം മൂലം ദുരിതമനുഭവിക്കുന്നത്‌.
ഇടതുകണ്ണിലേക്കുള്ള സൂക്ഷ്‌മമായ ഞരമ്പുവീര്‍ത്ത്‌ വരുന്നതാണ്‌ രോഗാവസ്‌ഥ. 10 വര്‍ഷം മുമ്പാണ്‌ രോഗലക്ഷണം പ്രകടമായത്‌. രോഗം സ്‌ഥിരീകരിച്ചെങ്കിലും ചികിത്സ സംബന്ധിച്ച്‌ ആധുനിക വൈദ്യശാസ്‌ത്രമടക്കം കൈയൊഴിഞ്ഞതോടെയാണ്‌ ജീവിതം പ്രതിസന്ധിയിലായത്‌. കഠിനമായ വേദന പലപ്പോഴും ഉണ്ടാകാറുണ്ട്‌. ചികിത്സയുടെ പേരില്‍ ലക്ഷങ്ങളാണ്‌ മുടക്കിയത്‌. എന്നിട്ടും ഫലം ഉണ്ടായില്ല. വേദന നിറഞ്ഞ ദിനരാത്രങ്ങള്‍ തള്ളിനീക്കുമ്പോഴും പ്രതീക്ഷയോടെ ജീവിതം തള്ളിനീക്കുകയാണ്‌ഈ വീട്ടമ്മ.
ഓപ്പറേഷനിലൂടെ കണ്ണു പൂര്‍ണമായും നീക്കം ചെയ്‌ത്‌ ഈ ദുരിതം അവസാനിപ്പിക്കാനുള്ള തീയതി നിശ്‌ചയിച്ചിരിക്കുകയാണ്‌. അതിനു മുന്‍പ്‌ ഏതെങ്കിലും തരത്തിലുള്ള ചികിത്സയുണ്ടോ എന്നറിയാനുള്ള പരിശ്രമത്തിലാണ്‌ ദീപ.

Leave a Reply