ജിഎസ്ടി വരുമാനം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിന് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശാസന

0

തിരുവനന്തപുരം ∙ ജിഎസ്ടി വരുമാനം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിന് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശാസന. ഇൻസ്പെക്ടർ റാങ്ക് മുതൽ മുകളിലേക്കുള്ള ആയിരത്തോളം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു നടത്തിയ ഓൺലൈൻ യോഗത്തിലാണ് മന്ത്രി ആഞ്ഞടിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ വരുമാനം ഇക്കൊല്ലമുണ്ടെന്ന് ഉദ്യോഗസ്ഥർ ന്യായീകരണം നിരത്തിയപ്പോൾ വരുമാനം കുറഞ്ഞ കോവിഡ് കാലവുമായി താരതമ്യം ചെയ്തല്ല ഇക്കൊല്ലത്തെ വരുമാനം വിലയിരുത്താനെന്നും കോവിഡിനു മുൻപത്തെ കണക്കുമായാണ് താരതമ്യം ചെയ്യേണ്ടതെന്നും മന്ത്രി നിർദേശിച്ചു.
വൻകിട കമ്പനികളുടെ ബാലൻസ് ഷീറ്റ് പരിശോധിക്കുമ്പോൾ 100 ശതമാനത്തിലേറെയാണ് അവരുടെ വരുമാന വളർച്ച. എന്നാൽ, സർക്കാരിന്റെ നികുതി വരുമാനത്തിൽ എന്തുകൊണ്ട് ഇതു പ്രതിഫലിക്കുന്നില്ല? വാഹനങ്ങൾ റജിസ്റ്റർ ചെയ്യേണ്ടതിനാൽ നികുതി വെട്ടിപ്പ് സാധ്യമല്ല. മറ്റിനങ്ങളിൽ നികുതി വരുമാനം കാര്യമായി കൂടാത്തത് നികുതി വെട്ടിപ്പു നടക്കുന്നതു കാരണമാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. വരുമാനം വർധിക്കാത്തതിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്നു മന്ത്രി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here