ചലച്ചിത്ര നടനും സംവിധായകനുമായ ലാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (2022) വോട്ട് ചെയ്തു

0

കൊച്ചി: ചലച്ചിത്ര നടനും സംവിധായകനുമായ ലാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 2022 വോട്ട് ചെയ്തു. തൃക്കാക്കര മണ്ഡലത്തിലെ താമസക്കാരനാണ് ലാൽ. ലാലിനെ കൂടാതെ മണ്ഡലത്തിലെ സിനിമാ താരങ്ങളായ മമ്മൂട്ടി, രണ്‍ജി പണിക്കര്‍, ഹരിശ്രീ അശോകൻ, സംവിധായകൻ എം.എ.നിഷാദ് എന്നിവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ  പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കിയല്ല വ്യക്തികളെ നോക്കിയാണ് താൻ വോട്ട് ചെയ്യുന്നതെന്ന് ലാൽ പറഞ്ഞു. താൻ ട്വൻ്റി ട്വൻ്റിയുടെ ഭാഗമല്ലെന്നും ലാൽ വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്യപ്പെടണം. പക്ഷെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണമോയെന്ന് ചിന്തിക്കേണ്ടതാണെന്നും ലാൽ പറഞ്ഞു. ഈ സര്‍ക്കാരിൻ്റെ ഭരണമികവടക്കം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും എന്നതിൽ സംശയം വേണ്ടെന്നും ലാൽ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here