സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനിടെ അനുജന്‍ ജ്യേഷ്‌ഠനെ തലക്കടിച്ചു കൊന്നു

0

അമ്പലപ്പുഴ: സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനിടെ അനുജന്‍ ജ്യേഷ്‌ഠനെ തലക്കടിച്ചു കൊന്നു. അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ കാക്കാഴം പുതുവല്‍ രതിയുടെ മകന്‍ സന്തോഷാ(46)ണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ സഹോദരന്‍ സിബി അറസ്‌റ്റില്‍.
ഇന്നലെ ഉച്ചക്ക്‌ 2.15ന്‌ കാക്കാഴം കടപ്പുറത്തായിരുന്നു സംഭവം. കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ വീട്ടില്‍വച്ചാണ്‌ ഇരുവരും തമ്മില്‍ അടിയുണ്ടായത്‌. സംഘര്‍ഷത്തിനൊടുവില്‍ സിബി സന്തോഷിനെ ഇരുമ്പ്‌ പൈപ്പ്‌ കൊണ്ട്‌ തലക്കടിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു.
അടിച്ച ശേഷം സിബി ഓടിപ്പോയി. അല്‍പസമയം കഴിഞ്ഞ്‌ ഇതിലേ വന്ന സമീപവാസിയാണ്‌ സന്തോഷ്‌ രക്‌തത്തില്‍ കുളിച്ചു കിടക്കുന്നത്‌ കണ്ടത്‌. വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ എത്തിയ അമ്പലപ്പുഴ പോലീസ്‌ സന്തോഷിന്റെ മൃതദേഹം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക്‌ മാറ്റി. സംഭവ സ്‌ഥലത്തു നിന്ന്‌ അടിക്കാന്‍ ഉപയോഗിച്ച ഇരുമ്പ്‌ പൈപ്പും കണ്ടെടുത്തിട്ടുണ്ട്‌.
സിബിയെ വൈകിട്ട്‌ നാലോടെ കരൂരില്‍ നിന്ന്‌ പോലീസ്‌ പിടികൂടി. സഹോദരങ്ങള്‍ തമ്മില്‍ എപ്പോഴും വഴക്കായിരുന്നുവെന്നും ഇതിനെതിരെ താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും മാതാവ്‌ രതി പറഞ്ഞു

Leave a Reply