പൂരാഘോഷത്തിനായി കൊണ്ടുവന്ന ആറു കിലോ ഹാഷിഷ്‌ ഓയില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സൈസും റെയില്‍വേ പ്രട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്നു പിടികൂടി

0

തൃശൂര്‍: പൂരാഘോഷത്തിനായി കൊണ്ടുവന്ന ആറു കിലോ ഹാഷിഷ്‌ ഓയില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സൈസും റെയില്‍വേ പ്രട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്നു പിടികൂടി. എറണാകുളം സ്വദേശികളായ സേവ്യര്‍ ജെറിഷ്‌, അഖില്‍ ആന്റണി എന്നിവരെ അറസ്‌റ്റ് ചെയ്‌തു. വിശാഖപട്ടണത്തില്‍നിന്നും ഓയില്‍ പാഴ്‌സലാക്കി
ട്രാവല്‍ ബാഗില്‍ ട്രെയിന്‍ മാര്‍ഗമാണ്‌ ഇതു കൊണ്ടുവന്നതെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. പുതുതലമുറ ബൈക്കിലാണ്‌ പ്രതികള്‍ വിശാഖപട്ടണത്തേക്കു പോയത്‌. വാഹന പരിശോധന ശക്‌തമാക്കിയതറിഞ്ഞ്‌ ബൈക്ക്‌ ട്രെയിനില്‍ പാഴ്‌സലയച്ചശേഷം മറ്റൊരു ട്രെയിനില്‍ എത്തിച്ചേരുകയായിുരന്നു.
തൃശൂരിലെ വിതരണക്കാരെ റെയില്‍വേ സ്‌റ്റേഷനില്‍ കാത്ത്‌ നില്‍ക്കുമ്പോഴായിരുന്നു പ്രതികളെ പിടികൂടിയത്‌. ഇവര്‍ മുമ്പും നാര്‍കോട്ടിക്‌
കേസുകളില്‍ പ്രതികളാണെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. വിശാഖപട്ടണത്തില്‍നിന്നും മൊത്ത കച്ചവടക്കാരില്‍നിന്നും പണം മുന്‍കൂറായി ഓണ്‍ലൈന്‍ വഴി ട്രാന്‍സാക്ഷന്‍ ചെയ്‌തശേഷം കേരളത്തില്‍നിന്നും പുറപ്പെടുകയാണ്‌ ഇവരുടെ രീതി. വിശാഖപട്ടണത്തില്‍ താമസിക്കാതെ പാഴ്‌സലുമായി പെട്ടെന്ന്‌ തന്നെ തിരിച്ചുവരികയാണ്‌ സാധാരണ ഇവര്‍ ചെയ്യുന്നത്‌. വിവരം ചോര്‍ന്ന്‌ പോകാതിരിക്കുന്നതിനാണ്‌ ഈ രീതി സ്വീകരിച്ചിട്ടുള്ളത്‌. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്‌ പ്രതികള്‍. ഇവര്‍ക്കു സാമ്പത്തിക സഹായം നല്‍കുന്ന വലിയൊരു ലോബിയുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നു. കഴിഞ്ഞ മാസം മാത്രം ആറ്‌ തവണ ഇത്തരത്തില്‍ ഹാഷിഷ്‌ ഓയില്‍ കടത്തിയിട്ടുണ്ടെന്ന്‌ പ്രതികള്‍ എക്‌സൈസിനോടു സമ്മതിച്ചു. ഓര്‍ഡറെടുത്തശേഷം പണം മുന്‍കൂറായി വാങ്ങിയ ശേഷമാണ്‌ ഹാഷിഷ്‌ ഓയില്‍ എത്തിച്ചിട്ടുള്ളത്‌.
തൃശൂര്‍ പൂരാഘോഷത്തിനായി വേറെയും സംഘങ്ങള്‍ വിശാഖപട്ടണത്തില്‍നിന്നും ഇത്തരത്തില്‍ മയക്കുമരുന്ന്‌ കടത്തുന്നുണ്ടെന്ന വിവരം ഇവരില്‍നിന്ന്‌ അറിയാന്‍ കഴിഞ്ഞു. അവരെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. എക്‌സൈസ്‌ റെയ്‌ഞ്ച് ഇന്‍സ്‌പെക്‌ടര്‍ കെ. അബ്‌ദുള്‍ അഷറഫ്‌, അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ സി.യു. ഹരീഷ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ ടി.ആര്‍. സുനില്‍കുമാര്‍, കെ.വി. രാജേഷ്‌, എന്‍.യു. ശിവന്‍, സി.ഇ.ഒമാരായ പി.വി. വിശാല്‍, എ. ജോസഫ്‌, ബിപിന്‍ ചാക്കോ, ഡ്രൈവര്‍ ശ്രീജിത്ത്‌, ആര്‍.പി.എഫ്‌. ഇന്‍സ്‌പെക്‌ടര്‍മാരായ ടി.ആര്‍.അനീഷ്‌, ഡെറിന്‍ ടി. റോയ്‌, എ.എസ്‌.ഐ. ഫിലിപ്പ്‌ ജോണ്‍, എച്ച്‌.സി. വി.എ. ജോര്‍ജ്‌, എസ്‌.വി. ജോസ്‌ എന്നിവര്‍ പങ്കെടുത്തു.

കുളം സ്വദേശികളായ സേവ്യര്‍ ജെറിഷ്‌, അഖില്‍ ആന്റണി എന്നിവരെ അറസ്‌റ്റ് ചെയ്‌തു. വിശാഖപട്ടണത്തില്‍നിന്നും ഓയില്‍ പാഴ്‌സലാക്കി

Leave a Reply