മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പി.കെ.ഗൗരവിനെ ഡൽഹി ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാനുള്ള ശുപാർശയെച്ചൊല്ലി സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ അഭിപ്രായ വ്യത്യാസം

0

ന്യൂഡൽഹി ∙ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പി.കെ.ഗൗരവിനെ ഡൽഹി ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാനുള്ള ശുപാർശയെച്ചൊല്ലി സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ അഭിപ്രായ വ്യത്യാസം. ഇതടക്കം 6 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ ശുപാർശ കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ കൊളീജിയം സർക്കാരിനു കൈമാറി.

ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ യു.യു.ലളിതും എ.എം.ഖാൻവിൽക്കറും ചേർന്ന കൊളീജിയമാണ് സ്ഥലംമാറ്റ തീരുമാനം എടുക്കുന്നതെങ്കിലും സ്ഥലംമാറ്റപ്പെടുന്ന ഹൈക്കോടതികളിൽ നിന്നുള്ള (മാതൃ ഹൈക്കോടതി) സുപ്രീം കോടതി ജഡ്ജിമാരുടെ അഭിപ്രായം കൂടി കൊളീജിയം തേടാറുണ്ട്. ജസ്റ്റിസ് പി.കെ.ഗൗരവിന്റെ കാര്യത്തിൽ ഡൽഹി ഹൈക്കോടതിയിൽ നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുള്ള 3 ജഡ്ജിമാർ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി. ഇതു പ്രത്യേക കത്തായി ചേർത്താണ് 6 ജഡ്ജിമാരുടെ സ്ഥലംമാറ്റ ശുപാർശ കൊളീജിയം കേന്ദ്ര സർക്കാരിനു നൽകിയതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here