നാലാം ഭരണപരിഷ്‌കാര കമ്മിഷന്റെ ഒന്‍പതാം റിപ്പോര്‍ട്ട് പ്രകാരം സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കുന്നതിനു മന്ത്രിസഭാ തീരുമാനം

0

തിരുവനന്തപുരം: നാലാം ഭരണപരിഷ്‌കാര കമ്മിഷന്റെ ഒന്‍പതാം റിപ്പോര്‍ട്ട് പ്രകാരം സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കുന്നതിനു മന്ത്രിസഭാ തീരുമാനം. കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ഇതു പ്രകാരം സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങള്‍ വെബ്‌െസെറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളില്‍ ബോധവല്‍ക്കരണം നടത്തും. ഓഡിറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനവുംനല്‍കും.
കെടുകാര്യസ്ഥത മൂലം സര്‍ക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കും. നഷ്ടം ഇവരില്‍നിന്ന് ഈടാക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്കു വിജിലന്‍സിന് െകെമാറും.

  • പാര്‍ശ്വവല്‍കൃത/ ദുര്‍ബല ജനവിഭാഗങ്ങളില്‍ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കും. സര്‍ക്കാര്‍ മേഖലയിലെ പരിശീലന പരിപാടികളില്‍ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് ഒരു മൊഡ്യൂള്‍ ഉള്‍പ്പെടുത്തും.
    പരാതികള്‍ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയപരിധി നിശ്ചയിക്കും. വിവരങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും.
  • പരാതി പരിഹാര സംവിധാനങ്ങളില്‍ മൂന്നിലൊന്നു ജീവനക്കാരെങ്കിലും സ്ഥിരം ജീവനക്കാരെന്ന് ഉറപ്പു വരുത്തണം. പൊതുജനങ്ങളുടെ പരാതി െകെകാര്യം ചെയ്യുന്നതില്‍ അഭിരുചി, യോഗ്യത, പ്രതിബദ്ധത എന്നിവയുള്ളവരെ നിയമിക്കണം. സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹിയറിങ്ങിന് ഹാജരാകുന്നത് ഉറപ്പാക്കണം.
  • കെ.എസ്.ഇ.ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരും. ഇലക്ട്രിസിറ്റി ഓബുഡ്‌സ്മാന് നേരിട്ടു പരാതികള്‍ സ്വീകരിക്കുന്നതിന് അധികാരം നല്‍കും.
    *തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.
  • മതിയായ കാരണങ്ങളില്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നിലധികം തവണ ഒരേ സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തരുത്. സമഗ്രമായ ഓഡിറ്റ് പ്ലാന്‍ തയാറാക്കണം.
    തത്സമയ ഓഡിറ്റ് സാധ്യമാക്കുന്നതിനായി ഇലക്‌്രേടാണിക് രീതി അവലംബിക്കും.
  • അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റിങ് നടത്തിയ സ്ഥാപനത്തില്‍ വീണ്ടും മറ്റൊരു ഏജന്‍സി ഓഡിറ്റ് നടത്തുമ്പോള്‍ എ.ജിയുടെ ആഭിപ്രായം തേടണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എ.ജിയുടെ ടെക്‌നികല്‍ െഗെഡന്‍സ് സൂപ്പര്‍ വിഷനു കീഴില്‍ ഓഡിറ്റിന് വിധേയമാക്കണം.
    ഓഡിറ്റ് ബാധ്യതകള്‍ സേവന പുസ്തകത്തില്‍ രേഖപ്പെടുത്തണം. നിയമസഭാ കമ്മിറ്റികള്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ എല്ലാ ഖണ്ഡികകളും അതാത് വര്‍ഷം തീര്‍പ്പാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here