പത്ത് മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച ആയ അറസ്റ്റിൽ

0

ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച ആയ അറസ്റ്റിൽ. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണ് അറസ്റ്റിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു പരിചരിക്കാനെത്തിയ സാലി ഉപദ്രവിച്ചത്. കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം.

ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതിനെ തുടർന്ന് അന്നുതന്നെ ഇവരെ ജോലിയിൽനിന്നു പറഞ്ഞുവിട്ടു. എന്നാൽ മർദനത്തിൽ കുഞ്ഞിന്റെ കർണപടത്തിന് പരിക്കേറ്റിരുന്നു. കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയശേഷം പോലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here