ഗർഭിണികളുടെ യാത്രാ നിയന്ത്രണം എയർ ഇന്ത്യ എക്സ്പ്രസ് കർശനമാക്കി

0

ദുബായ്∙ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രസവം നടക്കുന്നത് വർധിച്ചതോടെ ഗർഭിണികളുടെ യാത്രാ നിയന്ത്രണം എയർ ഇന്ത്യ എക്സ്പ്രസ് കർശനമാക്കി. 36 ആഴ്ചകൾക്കു മുകളിൽ ഗർഭം ആയവർക്കാണ് കൂടുതൽ നിയന്ത്രണം. 27 ആഴ്ചകൾ വരെ തടസ്സങ്ങളൊന്നുമില്ല. അതേ സമയം 28 മുതൽ 35 ആഴ്ച വരെ ആയവർ യാത്ര ചെയ്യാവുന്ന ആരോഗ്യമുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന, 3 ദിവസത്തിനകം നേടിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 35 ആഴ്ച വരെ ഗർഭം ഉള്ളവരെ അനുവദിക്കുമെന്ന് എയർ അറേബ്യ വ്യക്തമാക്കുന്നു. പക്ഷേ, 7 ദിവസത്തിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റ് വേണം.
36 ആഴ്ചയ്ക്കു ശേഷം യാത്ര അനുവദിക്കില്ല. ഇത്തിഹാദ് വിമാനക്കമ്പനി സർട്ടിഫിക്കറ്റൊന്നുമില്ലാതെ 28 ആഴ്ച വരെ അനുവദിക്കും. 29 ആഴ്ച മുതൽ 36 ആഴ്ചയുടെ അവസാനം വരെ സാക്ഷ്യപത്രത്തോടെ യാത്ര ചെയ്യാം. എന്നാൽ 37 ആഴ്ചയ്ക്കു ശേഷം അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here