കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

0

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ചാവക്കാട് സ്വദേശി സുൽഫിക്കർ എന്ന യാത്രക്കാരനിൽനിന്ന് 677.700 ഗ്രാം തൂക്കമുള്ള സ്വർണക്കട്ടയാണ് കണ്ടെടുത്തത്.

ഇയാൾ ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഉണക്ക പഴവർഗങ്ങളും സ്റ്റേഷനറി സാധനങ്ങളും പായ്ക്ക് ചെയ്തിരുന്ന കാർബോർഡ് ബോക്സിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here