700 സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി, 455 കോടി രൂപ വായ്പ, പുതിയ തസ്തികകള്‍; മന്ത്രിസഭാ തീരുമാനങ്ങള്‍

0

തിരുവനന്തപുരം: കിഫ്ബിയില്‍ നിന്നും നാലു ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ വായ്പ എടുത്ത് പുതിയ 700 സിഎന്‍ജി ബസുകള്‍ വാങ്ങുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതി. പട്ടികജാതി – പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുവാന്‍ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മോണിട്ടറിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍  എന്നിവര്‍ക്കാണ് ചുമതല. സ്ഥലം എംഎല്‍എ ചെയര്‍മാനും പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറുമായിരിക്കും. അംഗങ്ങള്‍ : 1) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ (2) ബന്ധപ്പെട്ട ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, (3) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി / പട്ടികവര്‍ഗ്ഗ അംഗങ്ങള്‍, (4) പ്രോജക്ട് ഓഫീസര്‍ / ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ (5) ബ്ലോക്ക് / മുന്‍സിപാലിറ്റി / കോര്‍പ്പറേഷനിലെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗ മേധാവികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here