‌പാ​ർ​ട്ടി കോ​ൺ​ഗ്രസിനു പോകുമോ; തീ​രു​മാ​നം നാ​ളെയെന്ന് കെ.​വി. തോ​മ​സ്

0

തി​രു​വ​ന​ന്ത​പു​രം: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ലെ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച അ​റി​യി​ക്കു​മെന്നു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സ്. രാ​വി​ലെ 11ന് ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പാ​ര്‍​ട്ടി​കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍നി​ന്നു ശ​ശി ത​രൂ​ര്‍ എം​പി പി​ന്‍​മാ​റി​യി​രു​ന്നു. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തിനു ഹൈ​ക്ക​മാ​ന്‍​ഡ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്മാ​റ്റം.

കെ.​വി. തോ​മ​സി​നെ പാ​ര്‍​ട്ടി​യി​ലേ​ക്ക​ല്ല ക്ഷ​ണി​ച്ച​തെ​ന്നും പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലെ സെ​മി​നാ​റി​ലേ​ക്കാ​ണെന്നും സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം​വി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. സെ​മി​നാ​റി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യം പ​റ​യാ​നാ​ണ് ക്ഷ​ണി​ച്ച​ത്. പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു തോ​മ​സ് അ​റി​യി​ച്ചി​ട്ടി​ല്ല. അ​താ​ണ് പ​രി​പാ​ടി​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here