സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരും

0

തിരുവനന്തപുരം: തെക്കേ ഇന്ത്യക്കു മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തില്‍ സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരും. തെക്കന്‍ ആന്‍ഡമാന്‍ കടലിലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്‌തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്‌ഥാനത്ത്‌ ഇന്നു ശക്‌തമായ കാറ്റടിച്ചേക്കുമെന്നും കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here