പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത നിരക്കില്‍ പ്രതിഷേധിച്ചു സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച തൃശൂര്‍

0

പാലക്കാട്∙ പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത നിരക്കില്‍ പ്രതിഷേധിച്ചു സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച തൃശൂര്‍, പാലക്കാട് ജില്ലയിലെ സര്‍വീസ് മുടക്കിയുള്ള സമരം തുടങ്ങി. രണ്ടു ജില്ലകളില്‍ നിന്ന് ഒരിടത്തേക്കും സ്വകാര്യ ബസ് സര്‍വീസുണ്ടാകില്ലെന്നാണു സംയുക്ത സമരസമിതി അറിയിച്ചിട്ടുള്ളത്.
ഇരുപത് ദിവസമായി തുടരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിലും സര്‍ക്കാര്‍ ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് ഏകദിന സൂചനാ സമരം. മറ്റ് ടോള്‍ ബൂത്തുകളെ അപേക്ഷിച്ച് പന്നിയങ്കരയില്‍ ഭീമമായ തുക ഈടാക്കുന്നുവെന്നാണ് ആക്ഷേപം. സമവായമുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ബസുടമകള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here