ഗൗരിയമ്മ, വിഎസ്, ജി.സുധാകരൻ: ആലപ്പുഴയിലെ ചതിക്കുഴികൾ

0

ആലപ്പുഴ ∙കനൽ മൂടിക്കിടക്കുകയും പിന്നെ ഇടവേളകളോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ആലപ്പുഴയുടെ രാഷ്ട്രീയം. 50 വർഷമായി വിഭാഗീയതയുടെ വാർത്തകൾക്കൊപ്പമാണ് ആലപ്പുഴ സിപിഎം കടന്നുപോയിട്ടുള്ളത്. പ്രമുഖ നേതാക്കളാണ് അതിനൊക്കെ ഇരയായതും. ഓരോ തിരഞ്ഞെടുപ്പും വിഭാഗീയമായ വെട്ടിനിരത്തലിനുള്ള അവസരമായിരുന്നു ആലപ്പുഴയിലെ പാർട്ടിക്ക്. പതിറ്റാണ്ടുകളായി ആലപ്പുഴയിലെ സിപിഎം ഏതുവഴിക്കു നീങ്ങണമെന്നു തീരുമാനമെടുത്ത നേതാവ്, ഇനി പാർട്ടി നിശ്ചയിച്ച ബ്രാഞ്ചിൽ പ്രവർത്തിക്കണം. ‌

നേതൃത്വത്തിനൊപ്പമായിരുന്നു എന്നും സുധാകരൻ. കെ.ആർ.ഗൗരിയമ്മയെ പുറത്താക്കാൻ പാർട്ടി നീക്കം നടത്തിയപ്പോൾ പിന്തുണ നൽകി. 1996 ൽ വി.എസ്.അച്യുതാനന്ദൻ മാരാരിക്കുളത്തു തോറ്റതിനെത്തുടർന്നുണ്ടായ സമവാക്യങ്ങൾ അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കി.

വിഭാഗീയതയുടെ കാലത്തു സുധാകരൻ വിഎസിനൊപ്പം നിന്നു. 2001 ൽ ഹരിപ്പാട്ടു നടന്ന ജില്ലാ സമ്മേളനത്തിൽ പഴയ സിഐടിയു വിഭാഗവുമായി ചേർന്ന് പിണറായി പക്ഷത്തോട് അടുത്ത സുധാകരൻ ജില്ലാ കമ്മിറ്റി പിടിച്ചു. സംസ്ഥാന കമ്മിറ്റി 2002 ൽ ആലപ്പുഴ ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും സുധാകരനെയും വി.കേശവനെയും സംസ്ഥാന കമ്മിറ്റിയിൽനിന്നു തരംതാഴ്ത്തുകയും ചെയ്തെങ്കിലും അദ്ദേഹം വീണ്ടും വിഎസിനൊപ്പം ചേർന്ന് ജില്ലയിലെ പാർട്ടിയെ വരുതിയിലാക്കി. 2004 ൽ വയലാറിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വീണ്ടും ജില്ലാ സെക്രട്ടറിയായി.

2005 ൽ മലപ്പുറം സമ്മേളനത്തിൽ വിഎസിനു വേണ്ടി വാദിച്ച സുധാകരൻ പിണറായി വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഔദ്യോഗിക പക്ഷത്തോട് അടുത്തു. 2012 ലെ ജില്ലാ സമ്മേളനത്തിൽ പാർട്ടിയെ ഒന്നാകെ ഔദ്യോഗികപക്ഷത്തോടു ചേർത്തുനിർത്തി.പാർട്ടി വാഗ്ദാനം ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം വേണ്ടെന്നുവച്ചു. 2 തവണ മന്ത്രിയായി.

LEAVE A REPLY

Please enter your comment!
Please enter your name here