വി​ല​ക്ക് ലം​ഘി​ക്കും; സിപിഎം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ.​വി. തോ​മ​സ്

0

കൊച്ചി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോൺഗ്രസിന്‍റെ മു​തി​ര്‍​ന്ന കോൺഗ്രസ് നേ​താ​വ് കെ.​വി.​തോ​മ​സ്. എ​റ​ണാ​കു​ള​ത്തെ വ​സ​തി​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

രാഷ്‌ട്രീ​യ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന തീ​രു​മാ​നം അ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം വാ​ര്‍​ത്താ​ സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. മാ​ര്‍​ച്ചി​ല്‍ ഡ​ല്‍​ഹി​യി​ല്‍ വ​ച്ചു യെ​ച്ചൂ​രി​യെ ക​ണ്ട​പ്പോ​ഴാ​ണ് സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ന്ന കാ​ര്യം ത​ന്നോ​ടു പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​മി​നാ​ര്‍ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള​താ​യ​തുകൊ​ണ്ടാ​ണ് സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യ​ത്. എ​ന്നാ​ല്‍ ത​നി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ന്നു കെ.​വി. തോ​മ​സ് പ​റ​ഞ്ഞു.

താ​ന്‍ നൂ​ലി​ല്‍ കെ​ട്ടി വ​ന്ന​യാ​ള​ല്ല. കോ​ണ്‍​ഗ്ര​സി​ല്‍ അ​ച്ച​ട​ക്ക​ത്തോ​ടെ നി​ന്ന​യാ​ളാ​ണ് താ​ന്‍. പാ​ര്‍​ട്ടി​യി​ല്‍നിന്നു പു​റ​ത്താ​ക്കു​മെ​ന്നു ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​തു ശ​രി​യാ​ണോ​യെ​ന്നും തോ​മ​സ് ചോ​ദി​ച്ചു. താ​ന്‍ ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന സിപിഎം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും അദ്ദേഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.

കെ.വി.തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാർട്ടി കോൺഗ്രസിൽ സെമിനാറിൽ സംസാരിക്കാൻ ക്ഷണിച്ചിരുന്നത്. എന്നാൽ, കെപിസിസി വിലക്കുകയും കെപിസിസിയെ അനുസരിക്കാൻ ഹൈക്കമാൻഡ് നിർദേശിക്കുകയും ചെയ്തതോടെ ശശി തരൂർ പിന്മാറി. എന്നാൽ, നിലപാട് വ്യക്തമാക്കാതെ കെ.വി.തോമസ് കഴിഞ്ഞ ദിവസങ്ങളിൽ മുന്നോട്ടു പോവുകയായിരുന്നു.

കോൺഗ്രസിൽ ഇപ്പോൾ പ്രത്യേകിച്ചു സ്ഥാനമാനങ്ങളൊന്നുമില്ലാത്ത കെ.വി.തോമസ് കടുത്ത അതൃപ്തിയിലാണ്. സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതോടെ അദ്ദേഹത്തിനു കോൺഗ്രസിൽനിന്നു പുറത്തേക്കുള്ള വഴി തെളിയും. സിപിഎമ്മിനെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ചെറിയാൻ ഫിലിപ്പ് അടുക്കമുള്ളവർ രംഗത്തുവന്നിരുന്നു.

കോൺഗ്രസിനു പുറത്തേക്കു പോകാൻ തയാറാവുകയാണെങ്കിൽ മാത്രമേ തോമസ് സെമിനാറിൽ പങ്കെടുക്കൂയെന്ന് ഇന്നലെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, ഇതെല്ലാം തള്ളി സെമിനാറിൽ പങ്കെടുക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് തോമസ്.

ഇതിനിടെ, സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ടാല്‍ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. സെമിനാര്‍ വിലക്ക് കോണ്‍ഗ്രസിന്‍റെ തിരുമണ്ടന്‍ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങള്‍ പറയേണ്ടത് അദ്ദേഹമാണ്. ആര്‍എസ്എസ് മനസുള്ളവരാണ് കെ.വി. തോമസിനെ വിലക്കുന്നത്. നെഹ്റുവിന്‍റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി. തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോൺഗ്രസിന്‍റെ ഇന്നത്തെ അവസ്ഥയെന്നും ജയരാജൻ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here