സിപിഎം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു

0

കണ്ണൂർ: 23-ാം സിപിഎം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്പിള്ള പതാക ഉയര്ത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി, മണിക് സർക്കാർ, ബിമൻ ബസു, ബൃന്ദ കാരാട്ട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 812 പേരാണു പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതൽ പ്രതിനിധികൾ കേരളത്തിൽ നിന്നാണ്. 175 പേരാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ.

LEAVE A REPLY

Please enter your comment!
Please enter your name here