മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ട്ടു​കാ​ർ​ക്കും കെ ​റെ​യി​ൽ വേ​ണ്ട; ധ​ർ​മ​ട​ത്ത് വ​ൻ പ്ര​തി​ഷേ​ധം

0

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ണ്ഡ​ല​മാ​യ ധ​ർ​മ​ട​ത്തും കെ ​റെ​യി​ൽ ക​ല്ലി​ട​ലി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം. സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള നാ​ട്ടു​കാ​രാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും ത​ട​യാ​നെ​ത്തി​യ​ത്. ഇ​ന്ന് ക​ല്ലി​ടാ​ൻ എ​ത്തി​യ ധ​ർ​മ​ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​രി​ട​ത്ത് മാ​ത്ര​മാ​ണ് പ്ര​തി​ഷേ​ധം ഇ​ല്ലാ​തെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്.

മ​റ്റ് എ​ല്ലാ​യി​ട​ത്തും ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ പി​ഴു​ത് മാ​റ്റി. വ​ൻ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല്ലി​ട​ലി​നെ​ത്തി​യ​ത്. പ്ര​തി​ഷേ​ധി​ച്ച​വ​രി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഒ​രാ​ളെ പി​ന്നീ​ട് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​ദേ​ശ​ത്ത് ക​ല്ലി​ട​ൽ ത​ട​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here