രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി

0

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ നിന്നാണ് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയത്. കോൺഫറൻസ് ഹാളിൽ 3.45നാണ് യോഗം ആരംഭിച്ചത്. 15 മിനിട്ടുകൾക്ക് ശേഷം ബി.ജെ.പി പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങൾ പ്രഹസനമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷി യോഗം വിളിച്ചില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. രണ്ട് നീതിയാണ്. സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്‍റെ കൊലപാതകത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തം പൊലീസിനാണ്. അക്രമം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിവുണ്ടായിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ലെന്നും ബി.ജെ.പി നേതാക്കൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ, മേലാമുറിയിൽ ആർഎസ്എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ എ.ശ്രീനിവാസൻ എന്നിവരാണ് 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ടത്. ഇതോടെയാണ് മന്ത്രി സർവകക്ഷിയോഗം വിളിച്ചുചേർത്തത്. ജില്ല കനത്ത പൊലീസ് സുരക്ഷയിലാണ്. നിരോധനാജ്ഞയും തുടരുന്നു.

എഡിജിപി വിജയ് സാഖറെ സ്ഥലത്തു ക്യാംപ് ചെയ്താണു സുരക്ഷ, അന്വേഷണ നടപടികൾ ഏകോപിപ്പിക്കു

LEAVE A REPLY

Please enter your comment!
Please enter your name here