“ആട്ടിൻ തോലിട്ട ചെന്നായയുടെ” രൂപത്തിൽ സ്നേഹം നടിച്ചുള്ള വക്രബുദ്ധിയാണ് ബിജെപി കേരളത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്.

0

തൃശൂർ: ക്രിസ്ത്യൻ വിഭാഗത്തിന്റെ സംരക്ഷകരായി അഭിനയിക്കുകയാണ് യഥാർത്ഥത്തിൽ ബിജെപി ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. “ആട്ടിൻ തോലിട്ട ചെന്നായയുടെ” രൂപത്തിൽ സ്നേഹം നടിച്ചുള്ള വക്രബുദ്ധിയാണ് ബിജെപി കേരളത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്.

മുസ്ലിം, ക്രിസ്ത്യൻ ഭിന്നിപ്പുണ്ടാക്കി അതിനിടയ്ക്ക് ക്രിസ്ത്യൻ സംരക്ഷകർ ആയി ചമയുക ആണ് ബിജെപി. 2025ൽ ആർഎസ്എസ് സ്ഥാപിച്ചതിന്റെ 100 വർഷം തികയുകയാണ്. 2025ൽ മതേതര രാജ്യമായ ഭാരതത്തെ ഹിന്ദുരാഷ്ട്രം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെന്നും പത്മജ ആരോപിച്ചു.

കേരളത്തിലും തമിഴ്നാട്ടിലും ഒന്നും വർഗീയത കൊണ്ട് അധികാരത്തിൽ വരാൻ ബിജെപിക്ക് കഴിയില്ല. 88 ശതമാനം ഹിന്ദുക്കളുള്ള തമിഴ്നാട്ടിൽ പോലും ബിജെപി വട്ടപൂജ്യമാണ്. 90 ശതമാനം ഹിന്ദുക്കളുള്ള രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഒക്കെ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് സംസ്ഥാന ഭരണം പിടിച്ചത് നാം കണ്ടതാണ്.

അതുകൊണ്ട് ഹിന്ദുക്കൾ എല്ലാം ബിജെപിക്കാർ അല്ല എന്ന് നമുക്ക് ഇതിൽനിന്ന് മനസ്സിലാക്കാം. അപ്പോൾ 55 ശതമാനം ഹിന്ദുക്കൾ മാത്രം ഉള്ള കേരളത്തിൽ ബിജെപിക്ക് വർഗീയത കൊണ്ട് മാത്രം ജയിക്കാൻ കഴിയില്ല. തന്മൂലം അധികാരത്തിൽ വരാനായി ക്രിസ്ത്യാനികളെ കെണിയിൽ പെടുത്തി പാർട്ടി വളർത്താനും ഭരണം പിടിക്കാനും പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്ത് ക്രിസ്ത്യാനി

Leave a Reply