സ്കൂട്ടറിൽ നിന്നും അമിതമായി പുക വരുന്നത് ശ്രദ്ധയിൽപ്പെടുത്തിയത് പുറകെ എത്തിയ ഓട്ടോ ഡ്രൈവർ; വണ്ടി നിർത്തി പരിശോധിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു

0

ഇടുക്കി: ചേറ്റുകുഴിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്ക്കൂട്ടറിന് തീപിടിച്ചു. ഉടമ പരുക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഉടമ നെറ്റിത്തൊഴു സ്വദേശി വിൽസൺ വർഗീസ് സ്കൂട്ടര്‍ ഓടിച്ചു പോകുമ്പോള്‍ അമിതമായി പുക വരുന്നത്, പുറകെ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വിൽസൺ വർഗീസ് സ്കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി.

പുകവരുന്നതിനുള്ള കാരണം എന്താണെന്ന് പരിശോധിക്കുന്നതിനിടെ, ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ് സ്കൂട്ടറില്‍ നിന്ന് പുകയോടൊപ്പം തീയും ഉയര്‍ന്നത്. ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ സ്കൂട്ടറാണ് കത്തി നശിച്ചത്. കാലപ്പഴക്കമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here