ആര്‍ടി ഓഫിസ് ക്ലര്‍ക്കിന്റെ ആത്മഹത്യ; ജൂനിയര്‍ സൂപ്രണ്ടിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം

0

മാനത്തവാടി ആര്‍ടി ഓഫിസ് സീനിയര്‍ ക്ലര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യയില്‍ ജൂനിയര്‍ സൂപ്രണ്ട് അനിത കുമാരിയോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം, സിന്ധുവിന്റെ പരാതി ഗുരുതരമായിരുന്നില്ലെന്ന് വയനാട് ആര്‍ടിഒ പറഞ്ഞു. നിസാരമായ പരാതിയുമായാണ് സിന്ധു തന്നെ സമീപിച്ചതെന്ന് ആര്‍ടിഒ ഇ.മോഹന്‍ദാസ് പറഞ്ഞു. കൈക്കൂലി സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ല. സിന്ധുവിന്റെ പരാതിയില്‍ കഴമ്പില്ലെന്നും ആര്‍ടിഒ ‘ന്യൂസ് ഈവനിംഗില്‍ പ്രതികരിച്ചു.

മരണത്തില്‍ ഗതാഗത കമ്മീഷനോട് ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് സൂചന നല്‍കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here