മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയോ എന്ന സംശയം

0

മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയോ എന്ന സംശയം. അപൂർവ ഇനം ജീവിയെ കിട്ടിയതിന്റെ ഞെട്ടലിലാണ് റഷ്യയിലെ മത്സ്യത്തൊഴിലാളി റോമൻ ഫെഡോർസോവ് . മത്സ്യബന്ധനത്തിനു പോയ തനിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയാണോ എന്ന സംശയം

ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചപ്പോൾ ആളുകൾ അതിന് ‘ബേബി ഡ്രാഗൺ’ എന്ന് പേരിട്ടു. എന്നാൽ ഇത് ഗോസ്റ്റ് സ്രാവ്” ആണെന്നും ചിമേര എന്നാണ് അറിയപ്പെടുന്നതെന്നുമാണ് ചിലർ പറയുന്നത്. 39 കാരനായ റോമൻ ഫെഡോർസോവ് റഷ്യയിലെ മർമാൻസ്ക് സ്വദേശിയാണ്. നോർവീജിയൻ കടലിൽ നിന്നാണ് അദ്ദേഹത്തിനു ഈ അപൂർവ ജീവിയെ കിട്ടിയത്.

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് റോമൻ. 6,46,000 ആളുകൾ ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടരുന്നു. പലരും ആദ്യമായി കാണുന്ന സമുദ്രത്തിലെ ജീവികളുടെ ഫോട്ടോകളാണ് അദ്ദേഹം പങ്കിടുന്നത്. മാർച്ച് 19 നാണ് റോമൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വിചിത്ര ജീവിയുടെ ചിത്രം പങ്കുവെച്ചത്. ഇളം പിങ്ക്, വെള്ളി നിറങ്ങളിലുള്ള ഈ മത്സ്യത്തിന്റെ കണ്ണുകൾ ഒരു കാർട്ടൂൺ കഥാപാത്രത്തിന്റേത് പോലെ വലുതാണ്. തലയുടെ ഇരുവശത്തും രണ്ട് ‘തൂവലുകൾ’ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here