ഓപ്പറേഷൻ പി ഹണ്ട്; ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയത് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ; കോട്ടയം സ്വദേശി അറസ്റ്റിൽ; 32 പേർക്കെതിരെ റിപ്പോർട്ട്

0

കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിൽ. തായിക്കാട്ടുകരയിൽ താമസിക്കുന്ന കോട്ടയം അയ്മനം സ്വദേശി സാജനാണ് അറസ്റ്റിലായത്.

സാജ​ന്റെ ലാപ്ടോപ്പിൽ നിന്ന് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുൂണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സൈബർ പൊലീസിനൊപ്പം ചേർന്നായിരുന്നു പരിശോധന. സംഭവത്തിൽ 32 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. 33 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here