കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യ തൊഴിലാളികള്‍ ഇന്ന് കേരള തീരത്ത് മത്സ്യ ബന്ധനത്തിലേര്‍പ്പെടരുതെന്നും മുന്നറിയിപ്പുണ്ട്.

ആദ്യം പുറത്തിറക്കിയ അറിയിപ്പ് പിന്‍വലിച്ചാണ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. ആദ്യ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലേക്കായിരുന്നു മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here