സംസ്ഥാനങ്ങള്‍ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയോ എന്നറിയിക്കാൻ നിർദേശം.

0

സംസ്ഥാനങ്ങള്‍ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയോ എന്നറിയിക്കാൻ നിർദേശം. സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് ആർ.വി.രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണു നിർദേശം നൽകിയത്. പെഗസസ് വാങ്ങിയെങ്കില്‍ ആരാണ് അനുമതി നല്‍കിയതെന്ന് അറിയിക്കണമെന്നാണു സംസ്ഥാന ഡിജിപിമാർക്കുള്ള നിർദേശം. സോഫ്റ്റ്‌വെയറിന്റെയും ലൈസന്‍സിന്റെയും വിശദാംശങ്ങള‌ും ചോദിച്ചിട്ടുണ്ട്.

ഏപ്രിൽ 18ന് ആണു സംസ്ഥാന പൊലീസ് മേധാവിമാർക്കു കത്ത് നൽകിയത്. ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏതെങ്കിലും ഏജൻസികളോ പൗരന്മാരിൽനിന്നു വിവരങ്ങൾ ചോർത്തുന്നതിനു പെഗസസ് ഉപയോഗിച്ചിട്ടുണ്ടോ? പെഗസസ് സോഫ്റ്റ്‌വെയർ സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണു വാങ്ങിയത്? പെഗസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകി? ഏത് വിഭാഗത്തിൽപെട്ട സോഫ്റ്റ്‌വെയറാണു വാങ്ങിയത്? എത്ര ലൈസൻസ് കരസ്ഥമാക്കി തുടങ്ങിയ കാര്യങ്ങളാണ് അറിയിക്കേണ്ടതെന്നു കത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here