ദേവികുളം എംഎൽഎ എ.രാജയുടെ സത്യപ്രതിജ്ഞാ പരിഭാഷയിലെ വീഴ്ചയിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി

0

തിരുവനന്തപുരം∙ ദേവികുളം എംഎൽഎ എ.രാജയുടെ സത്യപ്രതിജ്ഞാ പരിഭാഷയിലെ വീഴ്ചയിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. നിയമ വകുപ്പിലെ രണ്ടു സീനിയർ അസിസ്റ്റന്റുമാർക്കെതിരെയാണ് നടപടിയെടുത്തത്. ശാസനയും ഇൻക്രിമെന്റ് കട്ട് ചെയ്യലുമാണ് നടപടി.
എ.രാജയുടെ സത്യപ്രതിജ്ഞ തമിഴിലായിരുന്നു. തമിഴിലേക്ക് പരിഭാഷപ്പെടുത്തി നൽകിയ വാചകങ്ങളിൽ ‘സഗൗരവ പ്രതിജ്ഞ’ എന്ന വാക്ക് വിട്ടുപോയി. തുടർന്ന് രാജയ്ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു.

Leave a Reply