യൂത്ത് ലീഗ് മാർച്ചുകളിൽ സംഘർഷം

0

കോഴിക്കോട്: കെ റെയിൽ പദ്ധതിക്കെതിരേ യൂത്ത് ലീഗ് വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. കോഴിക്കോട്, പെരിന്തൽമണ്ണ, തൊടുപുഴ എന്നിവടങ്ങളിലെ മാർച്ചുകളിലാണ് സംഘർഷമുണ്ടായത്.

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്ത മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി.

കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് നടന്ന മാർച്ചിനിടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ മുന്നോട്ടുപോകാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

തൊടുപുഴയിലും മാർച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് പ്രതിരോധിച്ചു. കെ റെയിൽ കല്ലുകളുടെ മാതൃകയുമായാണ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here