മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വിദേശ സന്ദര്‍ശനത്തിന്‌

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വിദേശ സന്ദര്‍ശനത്തിന്‌. ഈ മാസം ഒടുവില്‍ അദ്ദേഹം വിദേശത്തേക്കു പോകുമെന്നാണ്‌ കരുതുന്നത്‌. ദുബായ്‌, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കാണ്‌ യാത്ര. നിക്ഷേപസമാഹരണമാണ്‌ ലക്ഷ്യമെന്നു സൂചന. എന്നാല്‍, മുഖ്യമന്ത്രിയുടെ യാത്രയുടെ കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
ചികിത്സാര്‍ഥം ഈ വര്‍ഷം ജനുവരിയില്‍ പിണറായി വിജയന്‍ അമേരിക്കയിലേക്കു പോയിരുന്നു. രണ്ടാഴ്‌ച അമേരിക്കയില്‍ കഴിഞ്ഞ അദ്ദേഹം മടങ്ങുംവഴി ഗള്‍ഫ്‌ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഒരാഴ്‌ചയോളം അവിടെ ചെലവഴിച്ചശേഷമായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here