നടിയെ ആക്രമിച്ച് കേസ് അവസാനത്തോട് അടുക്കുമ്പോൾ പലതരത്തിലുള്ള വെളിപ്പെടുത്തലുകളും തെളിവുകളും കൊണ്ട് കേസിൽ വമ്പൻ ട്വസ്റ്റ് തന്നെ സംഭവിച്ചിരിക്കുകയാണ്

0

കൊച്ചി: നടിയെ ആക്രമിച്ച് കേസ് അവസാനത്തോട് അടുക്കുമ്പോൾ പലതരത്തിലുള്ള വെളിപ്പെടുത്തലുകളും തെളിവുകളും കൊണ്ട് കേസിൽ വമ്പൻ ട്വസ്റ്റ് തന്നെ സംഭവിച്ചിരിക്കുകയാണ്. സംഭവത്തിൽ ആർക്കൊക്കെ കുരുക്ക് വീഴും എന്നുള്ള കാത്തിരിപ്പിലാണ് മലയാളികളും. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് ചർച്ചയാകുന്നത്.

കേസിൽ പ്രതിപ്പട്ടികയിൽ ഉള്ള നടൻ ദിലീപിനെ പിന്തുണച്ചുകൊണ്ട് ഒരു ആരാധകൻ എഴുതിയ കുറിപ്പാണ് ചർച്ചാ വിഷയം. മണിക്കുട്ടൻ എന്ന ഈ ആരാധകൻ ചോദിക്കുന്നത് ജയിലിൽ ആയിരുന്ന പൾസർ സുനി പറഞ്ഞ് പോലീസും മീഡിയയും ഒക്കെ അറിയുന്നതിന് മുൻപുതന്നെ മഞ്ജു വാരിയർ എങ്ങിനെ ഇത്തരം കാര്യങ്ങൾ അറിഞ്ഞു? അപ്പോൾ ദിലീപല്ല, മറിച്ച് മഞ്ജു വാരിയർ ആണ് ഗൂഡാലോചനയ്ക്ക് പിന്നിൽ എന്നതിൽ കൂടുതൽ ലോജിക് ഇല്ലേ? എന്നുള്ള ചോദ്യമാണ്. തൻറെ ഫേസ്ബുക്കിലൂടെയാണ് മണിക്കുട്ടൻ ദിലീപിന് വേണ്ടി സംസാരിച്ചിരിക്കുന്നത്.
മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് :
നടിയെ ആക്രമിച്ചതിൽ ഗൂഡാലോചനയുണ്ടെന്ന് ഏറ്റവും ആദ്യം പറഞ്ഞത് മഞ്ജു വാരിയർ ആണ്. അതും മുഖ്യമന്ത്രിയെ കണ്ട ഉടനെ! തൊട്ട് പിന്നാലെ മുഖ്യമന്ത്രിയും! എന്തിന്‌? മഞ്ജു അങ്ങനെ പറയണമെങ്കിൽ അതിനൊരു കാരണവും ഉണ്ടായിരിക്കണമല്ലോ. ഭാവന ആക്രമിക്കപ്പെട്ടതിൽ ഗൂഡാലോചന ഉണ്ടെന്ന് എന്തടിസ്ഥാനത്തിൽ ആണ് മഞ്ജുവാരിയർ അന്ന് പറഞ്ഞത്? തുടക്കം മുതൽ ഞാൻ ചോദിക്കുന്ന ഒരു ചോദ്യമാണിത്.
ജയിലിൽ ആയിരുന്ന പൾസർ സുനി പറഞ്ഞ് പോലീസും മീഡിയയും ഒക്കെ അറിയുന്നതിന് മുൻപുതന്നെ മഞ്ജു വാരിയർ എങ്ങിനെ അറിഞ്ഞു? അപ്പോൾ ശ്രീ.ദിലീപല്ല, മറിച്ച് മഞ്ജു വാരിയർ ആണ് ഗൂഡാലോചനയ്ക്ക് പിന്നിൽ എന്നതിൽ കൂടുതൽ ലോജിക് ഇല്ലേ? ആ ഗൂഡാലോചനയുടെ ഭാഗമായാണ് പൾസർ സുനിയെക്കൊണ്ട് ശ്രീ.ദിലീപിനെ ഇതിൽ വലിച്ചിട്ടത് എന്നും വന്നുകൂടെ? നടിയെ ആക്രമിച്ചതിന് ശേഷം കാവ്യയുടെ സ്ഥാപനത്തിലേയ്ക്കാണ് പ്രതികൾ പോയതെങ്കിൽ, അത് ശരിയാണെങ്കിൽ, അതും കാവ്യയെയും ഇതിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് വന്നുകൂടെ?ഇന്നുവരെയും അന്വേഷണ ഉദ്യോഗസ്ഥർ എന്തുകൊണ്ട് മഞ്ജുവിനെ അത് വിളിച്ച് ചോദിച്ചില്ല? മറിച്ച് നടിയെ ശരിക്കും ആക്രമിച്ച കുറ്റവാളിയായ പൾസർ സുനി പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ കഥകൾ മെനഞ്ഞ്,കൃത്യമായ ഒരു തെളിവും ഇല്ലാതെ പോലീസും മീഡിയയും മുൻവിധിയോടെ സിനിമാ മേഖലയിൽ ഉള്ള ഒരുപറ്റം ആളുകളും സമൂഹവും ശ്രീ.ദിലീപിനെ വേട്ടയാടുകയല്ലേ ഇന്നുവരെ ഇപ്പോഴും.

എന്നിട്ടും മഞ്ജുവിനെ ചോദ്യം ചെയ്തില്ല എന്നതിൽ തന്നെ ഗൂഡാലോചനയും ഗൂഢലക്ഷ്യങ്ങളും ഉണ്ടോ എന്ന് സംശയിക്കേണ്ടിവരും. അതും അല്ലെങ്കിൽ ഇരയോടൊപ്പം ആണെന്ന് കാണിച്ചില്ലെങ്കിൽ സ്വന്തം തൊപ്പി തെറിക്കാം,എന്ന പൊലീസിൻറെ ഭയവും ആയിരിക്കാം മഞ്‌ജുവിനെ ചോദ്യം ചെയ്യുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നില്ല! ശ്രീ. ദിലീപിനെയും കുടുംബത്തെയും ഇല്ലാതാക്കുക തന്നെയാണ് ലക്ഷ്യം.. മഞ്ജു ശ്രീ.ദിലീപിന്റെ വ്യാജ ശബ്ദം തിരിച്ചറിഞ്ഞു എന്നതാണ് ഇന്നത്തെ വലിയ വാർത്ത.

മഞ്ജുവിന് കുറ്റാരോപിതനായ ശ്രീ.ദിലീപിനോട് മുൻപ് തന്നെ ശത്രുത ഉണ്ടെന്നതും മഞ്ജു ഇരയോടൊപ്പമാണ് എന്നതും പകൽ പോലെ വ്യക്തമാണെന്നിരിക്കെ മഞ്ജു ശബ്ദം തിരിച്ചറിഞ്ഞില്ല എന്ന് പറയുമോ? തിരിച്ചറിഞ്ഞു എന്ന് പറഞ്ഞാൽ തന്നെ അതിന് എന്ത് പ്രസക്തിയാണുള്ളത്? ഭാവനയുടെ തന്നെ നേരിട്ടുള്ള ഇടപെടൽ വലിയ ഫലം കാണുന്നില്ലെന്ന് കണ്ടപ്പോൾ മഞ്ജുവിനെ ഇറക്കി കോടതിയുടെ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണിത് (കോടതി കൃത്യമായും തെളിവുകളുടെ അഭാവം ആണ് കാണുന്നത്).

അല്ലെങ്കിൽ, ഫോറൻസിക് പരിശോധനയിലൂടെ തെളിയിക്കുകയല്ലേ വേണ്ടിയിരുന്നത്?ഇതൊന്നുമല്ലെങ്കിൽ പോലീസ് ഇപ്പോൾ മഞ്ജുവിനോട് ചോദിക്കുന്ന ചോദ്യങ്ങൾ തുടക്കത്തിൽ തന്നെ എന്തുകൊണ്ട് ചോദിച്ചില്ല? ഈ പീഢനം എന്നത് തന്നെ ഒരു നാടകവും അത് കാവ്യയോടും കൂടെ ശ്രീ.ദിലീപിനോടുമുള്ള പ്രതികാരം തീർക്കാനുമുള്ള ഒരു ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീയിൽ പ്രതികാരചിന്ത വളർന്നാൽ അവർ ഏതറ്റം വരെയും പോകും,.പൊട്ടൻ ആട്ടം കാണുന്നതുപോലത്തെ അവസ്ഥയിൽ ആണ് ഭാവന മഞ്ജുവിൻറെ ഭാഗത്തുനിന്നും പണം കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കണം.
നേതാക്കളെ സന്തോഷിപ്പിക്കാൻ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തി ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ തയ്യാറുള്ള കൊടി സുനിമാരുള്ള നാട്ടിൽ കോടികൾ കിട്ടിയാൽ കുറേക്കാലം ജയിലിൽ കിടക്കാൻ പൾസർ സുനിമാർ തയ്യാറായാൽ അതിൽ അതിശയപ്പെടാനൊന്നുമില്ല. അന്നും ഇന്നും എന്നും ദിലീപ് ഏട്ടനൊപ്പം സത്യത്തിനൊപ്പം.

LEAVE A REPLY

Please enter your comment!
Please enter your name here