മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ആറാട്ട്

0

കൊച്ചി: മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ആറാട്ട്. ഈ ചിത്രത്തിനു റിവ്യൂ പറഞ്ഞു വൈറലായ വ്യക്തിയായിരുന്നു സന്തോഷ് വർക്കി. ഒറ്റ റിവ്യൂ കൊണ്ട് ട്രോളുകളുടെയും ഇമോജികളുടെയും സ്ഥിര സാന്നിധ്യമായി സന്തോഷ് വർക്കി മാറുകയായിരുന്നു.

സന്തോഷ് വർക്കി മദ്യപാനി ആണെന്നും മാനസികനില തെറ്റിയ ആളാണെന്നും പലരും പറഞ്ഞു പരത്തി. എന്നാൽ താൻ അങ്ങനെയുള്ള ആളല്ല എന്നും മോഹൻലാലിനെ ചെറുപ്പം മുതൽ ആരാധിക്കുന്ന വ്യക്തിയാണ് താനെന്നും പല അഭിമുഖങ്ങളിലും സന്തോഷ് വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാലിനെ പോലെ തന്നെ നടി നിത്യാ മേനോനും തനിക്ക് ജീവൻ ആണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു സന്തോഷ് വ്യക്തി വ്യക്തമാക്കിയിരുന്നു.

തനിക്ക് നിത്യയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് നിത്യ യോടും കുടുംബത്തോടും നേരിട്ട് പോയി പറഞ്ഞിട്ടുണ്ട് എന്നും സന്തോഷ വർക്കി പറഞ്ഞിരുന്നു. എന്നാൽ തൻറെ പ്രണയം നിത്യ മേനോൻ അവഗണിച്ചെന്നും സന്തോഷ വർക്കി പറഞ്ഞു. ഈ അഭിമുഖത്തിന് പിന്നാലെ സന്തോഷ് വർക്കിക്ക് ട്രോളുകളുടെ പെരുമഴയായിരുന്നു ഉണ്ടായിരുന്നത്. സന്തോഷ് വർവർക്കിയേ സൈക്കോ എന്ന് വിളിക്കുന്നതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

താൻ ഒരു സൈക്കോ അല്ല തന്നെ സൈക്കോ എന്ന് ആളുകൾ വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്. എന്നെപ്പോലെ ഒരു സൈക്കോയ അവരുടെ മകൾക്ക് വേണ്ടെന്ന് നിത്യാമേനോനെ അമ്മ എൻറെ അച്ഛനോട് പറഞ്ഞിരുന്നു.എന്നെ ഒരു ഡോക്ടറേയും കാണിക്കാൻ അവർ ശുപാർശ ചെയ്തു .എന്നാൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു സർഗാത്മകപ്രതിഭയാണ് താനെന്നും ഡോക്ടർ പറഞ്ഞത്.

ഞാൻ ഒരു സൈക്കോ അല്ല എന്നാണ് ഡോക്ടർ എന്നോട് പറഞ്ഞത്. എന്നാൽ സൈക്കോ വിളി കേൾക്കുന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരാജ് വെഞ്ഞാറമൂടിനെ എല്ലാവരും കണ്ടുപഠിക്കണം. കാരണം സുരാജിനെ പോലെയുള്ള അഭിനയ പ്രാധാന്യമായ കഥപാത്രങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ചെയ്യേണ്ടതെന്ന് സന്തോഷ് പറഞ്ഞു. സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും അഭിനയിച്ച ജനഗണമന കണ്ട് ഇറങ്ങിയശേഷം സന്തോഷ് വർക്കി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here