പെട്ടെന്ന് കുഴഞ്ഞു വീണ അച്ഛന്റെ ബോധം പോയി; ക്രിയാത്മകമായ ഇടപെടല്‍ ജീവന്‍ രക്ഷിച്ച് ആറു വയസ്സുകാരി മകൾ

0

ആറു വയസ്സുകാരിയായ ഒരു പെണ്‍കുട്ടി സ്വന്തം അച്ഛ​ന്റെ ജീവൻ രക്ഷിച്ച കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മാസി എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലാണ് സംഭവം. കുട്ടിയുടെ ധീരതയുടെ കഥ അച്ഛന്‍ കെയ്ല്‍ സെമറാവു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തേയുള്ള അസുഖം കൂടിയതിനെ തുടര്‍ന്ന് പിതാവ് കുഴഞ്ഞുവീണ് അബോധാവസ്ഥയിലാകുകയായിരുന്നു. ആ അവസ്ഥ കൈകാര്യം ചെയ്ത മകള്‍ ടൗണ്‍ പോലീസ് ഡിപാര്‍ട്‌മെന്റില്‍ വിളിച്ചു. ഡിപാര്‍ട്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജൂഡി സ്മിത്തിനോട് സംസാരിക്കുകയും ആവശ്യമായ സഹായം തേടുകയും ചെയ്തു. മാസിയുടെ ഈ ക്രിയാത്മകമായ ഇടപെടല്‍ അച്ഛന്റെ ജീവന്‍ രക്ഷിച്ചു.

‘ചൊവ്വാഴ്ച എന്റെ സൈനസിനേയും ശ്വാസകോശത്തേയും ബാധിച്ച ഒരു പ്രശ്നം കാരണം എന്റെ ബോധം നഷ്ടപ്പെട്ടു. വീട്ടില്‍വെച്ചായിരുന്നു സംഭവം. ആ സമയത്ത് എന്റെ ആറു വയസ്സുള്ള മകള്‍ മാത്രമാണ് അടുത്തുണ്ടായിരുന്നത്. അവള്‍ എന്റെ ഫോണ്‍ നാവിഗേറ്റ് ചെയ്യുകയും സഹായത്തിനായി അടിയന്തര നമ്പറുകളിലേക്ക് വിളിക്കുകയും ചെയ്തു. അവളാണ് എന്റെ ജീവന്‍ രക്ഷിച്ചത്. ഇപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നെ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here