ശ്രീലങ്കയിൽ സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിൽ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു

0

കൊളംബോ: ശ്രീലങ്കയിൽ സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിൽ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ മകനും കായികമന്ത്രിയുമായ നമല്‍ രജപക്‌സെ അടക്കം 26 മന്ത്രിമാരാണ് രാജിക്കത്ത് നല്‍കിയത്.

രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പൊ​തു​ക​ത്ത് മ​ന്ത്രി​മാ​ർ ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി. അ​തേ​സ​മ​യം, മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ​യും സ​ഹോ​ദ​ര​നും ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഗോ​ത്ത​ഭ​യ ര​ജ​പ​ക്‌​സെ​യും സ്ഥാ​ന​മൊ​ഴി​യാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​തോ​ടെ രാ​ജ്യ​ത്ത് പു​തി​യ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ങ്ങു​ക​യാ​ണ്. മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ തു​ട​രു​മെ​ന്നും മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റെ​ല്ലാ അം​ഗ​ങ്ങ​ളും രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​താ​യും എം​പി ദി​നേ​ഷ് ഗു​ണ​വ​ർ​ധ​ന സ്ഥി​രീ​ക​രി​ച്ചു. മ​ന്ത്രി​മാ​ർ വ​കു​പ്പു​ക​ൾ എ​ല്ലാം ഒ​ഴി​ഞ്ഞു.

നേ​ര​ത്തെ, മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ രാ​ജി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ട് വ​ന്നെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ത് നി​ഷേ​ധി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ശ്രീ​ല​ങ്ക​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹീ​ന്ദ ര​ജ​പ​ക്സെ രാ​ജി​വ​ച്ചെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ൾ. രാ​ജി വാ​ര്‍​ത്ത അ​ന്താ​രാ​ഷ്ട്ര​ത്ത​ല​ത്തി​ല്‍ ച​ര്‍​ച്ച​യാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മ ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച ക​ടു​ത്ത പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച ശ്രീ​ല​ങ്ക​യി​ൽ 600 പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ളം​ബോ​യി​ലെ സ്വാ​ത​ന്ത്ര്യ ച​ത്വ​ര​ത്തി​ലേ​ക്കു പ്ര​തി​പ​ക്ഷ​നേ​താ​വ് സ​ജി​ത് പ്രേ​മ​ദാ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ മാ​ർ​ച്ച് ന​ട​ത്തി.

ശ്രീ​ല​ങ്ക​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. ഇ​തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ഉ‍​യ​രു ന്നു​ണ്ട്. ഇ​തു ത​ട​യാ​നാ​ണു ഭ​ര​ണ​കൂ​ടം 36 മ​ണി​ക്കൂ​ർ ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും 15 മ​ണി​ക്കൂ​റി​ന് ശേ​ഷം പി​ൻ​വ​ലി​ച്ചു.

വാ​ട്സ്ആ​പ്, ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ്, സ്പാ​ചാ​റ്റ്, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​മാ​ണു പി​ൻ വ​ലി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here