തലപ്പത്തെ അഴിച്ചു പണിക്കൊപ്പം പൊലീസിൽ സ്ഥാനക്കയറ്റവും; 6 മുതിർന്ന ഡിവൈഎസ്പിമാർക്ക് എസ്പിയായി പ്രൊമോഷൻ; 4ഡിവൈഎസ്പിമാർക്ക് അഡീഷണൽ എസ്പി സ്ഥാനവും

0

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ആറു മുതിർന്ന ഡിവൈ.എസ്‌പി.മാരെ സ്ഥാനക്കയറ്റം. ഉദ്യോഗസ്ഥരെ എസ്‌പി.മാരായി നിയമിച്ചു. നാലു ഡിവൈ.എസ്‌പി.മാരെ ജില്ലകളിൽ അഡീഷണൽ എസ്‌പി.മാരായും നിയമിച്ചുകൊണ്ട് ഉത്തരവിട്ടു. പൊലീസിലെ അഴിച്ചു പണിക്കൊപ്പമാണ് ഈ മാറ്റം.

എസ്‌പി.മാരായി സ്ഥാനക്കയറ്റം ലഭിച്ച ജോസി ചെറിയാനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്നിൽ നിയമിച്ചു. എൻ. രാജനെ കൊച്ചി സിറ്റിയിൽ ക്രൈം ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ഡി.സി.പി.യാക്കി. ജി. സാബുവിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് മൂന്നിലും സി.എസ്. ഷാഹുൽഹമീദിനെ ഇടുക്കി ക്രൈംബ്രാഞ്ചിലും പി. വിക്രമനെ ക്രൈംബ്രാഞ്ച് കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലകളിലും നിയമിച്ചു. സേവ്യർ സെബാസ്റ്റ്യന് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് നിയമനം.

ബിജി ജോർജ് (പത്തനംതിട്ട), ഷാജു പോൾ- (മലപ്പുറം), എൽ. സുരേന്ദ്രൻ-(വയനാട്), സോണി ഉമ്മൻകോശി-(കൊല്ലം സിറ്റി) എന്നിവരെ അഡീഷണൽ എസ്‌പി.മാരായി നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here