ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0

കിഴക്കമ്പലം: പൂക്കാട്ടുപടിയിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. ഊരക്കാട് പൂക്കോട്ടുമോളം ചേലക്കാട് ചെറിയാൻ ജോസഫ് ( 31 ) ആണ് പിടിയിലായത്. ഇന്നലെ രാത്രി 9 മണിയോടെ തടിയിട്ട പറമ്പ് എസ്.എച്ച്. ഒ കേഴ്സന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചെറിയാന്റെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് തൂക്കി വിൽക്കുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ട് ത്രാസുകളും പോലീസ കണ്ടെടുത്തു. ഇയാൾ കാലങ്ങളായി കഞ്ചാവ് കച്ചവടം നടത്തിവരുന്നതായി പോലീസ് പറഞ്ഞു. ചെറിയാനും അമ്മയും മാത്രമേ വീട്ടിലുള്ളു. ഇവരുമായി സമീപവാസികൾക്ക് പറയത്തക്ക അടുപ്പമില്ല. പട്ടിയെ വളർത്തുന്നതിനാൽ വീട്ടിലേയ്ക്ക് മറ്റാരും ഇവരുടെ വീട്ടിലേയ്ക്കു ചെല്ലാറില്ലെന്നും നാട്ടുകാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here