കൊച്ചിയിൽ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി യുവതികൾ

0

കൊച്ചി: മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതി. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ പ്രസിദ്ധനായ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

വിവാഹത്തിന് ഒരുങ്ങുന്നതിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുൻപ് യുവതികൾ പീഡന വിവരം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്.

അതേസമയം, ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് സൂചന. പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അടുത്തിടെ കൊച്ചിയിലെ പ്രശസ്തനായ ടാറ്റു ആർട്ടിസ്റ്റിനെതിരേയും പീഡന പരാതി ഉയർന്നിരുന്നു. ഒന്നിലധികം പേരുടെ പരാതികളിൽ അറസ്റ്റിലായ ഇയാൾ നിലവിൽ റിമാൻഡിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here