തൃശൂർ: അംഗപരിമിതയായ പെൺകുട്ടിയെ ലൈംഗിക പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എട്ടുമുന കോലിയൻ വീട്ടിൽ രാഗേഷിനെ (21) ആണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ടിക് ടോക്ക് വഴിയാണ് രാഗേഷ് പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് രണ്ട് വർഷത്തോളമായി പെൺകുട്ടിയുമായി നിരന്തര ബന്ധം സ്ഥാപിച്ച പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് ഫോണിൽ അശ്ലീല വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്.
സബ് ഇൻസ്പെക്ടർ അനിൽകുമാർ, സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ സിന്റി, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്.കെ. മാരാത്ത്, ശ്രീനാഥ് , നിശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് . പോക്സോയടക്കമുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.