വ​നി​താ ലോ​ക​ക​പ്പ്: വി​ൻ​ഡീ​സി​ന് ര​ണ്ടാം ജ​യം

0

ഡു​നെ​ഡി​ൻ: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ ഏ​ഴ് റ​ണ്‍​സി​നാ​ണ് വി​ൻ​ഡീ​സ് തോ​ൽ​പ്പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 225 റ​ണ്‍​സ് നേ​ടി. ഇം​ഗ്ല​ണ്ടി​ന്‍റെ പോ​രാ​ട്ടം 47.4 ഓ​വ​റി​ൽ 218 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു.

ഷെ​മെ​യി​ൻ കാ​മ്പെ​ല്ലി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യും (66), ചെ​ഡീ​ൻ നേ​ഷ​ൻ (പു​റ​ത്താ​കാ​തെ 49) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് വി​ൻ​ഡീ​സി​ന് മാ​ന്യ​മാ​യ സ്കോ​ർ നേ​ടി​ക്കൊ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ ഹെ​യി​ലി മാ​ത്യൂ​സ് 45 റ​ണ്‍​സ് നേ​ടി.

വി​ക്ക​റ്റ് പോ​കാ​തെ 81 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്ന വി​ൻ​ഡീ​സ് ഒ​രു​ഘ​ട്ട​ത്തി​ൽ 98/4 എ​ന്ന നി​ല​യി​ലേ​ക്ക് ത​ക​ർ​ന്നി​രു​ന്നു. പി​ന്നീ​ട് ആ​റാം വി​ക്ക​റ്റി​ൽ നേ​ഷ​ൻ-​കാ​മ്പെ​ൽ സ​ഖ്യം നേ​ടി​യ 124 റ​ണ്‍​സാ​ണ് വി​ൻ​ഡീ​സി​ന് തു​ണ​യാ​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇം​ഗ്ല​ണ്ട് മു​ന്നേ​റ്റ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞു. 156/8 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇം​ഗ്ല​ണ്ടി​നെ ഒ​ൻ​പ​താം വി​ക്ക​റ്റി​ൽ കെ​യി​റ്റ് ക്രോ​സ്-​സോ​ഫി എ​ക്ലീ​സ്റ്റോ​ണ്‍ സ​ഖ്യ​മാ​ണ് വി​ജ​യ​ത്തി​ന് അ​ടു​ത്തെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ ക്രോ​സ് 27 റ​ണ്‍​സി​ൽ റ​ണ്‍​ഔ​ട്ടാ​യ​ത് ഇം​ഗ്ല​ണ്ടി​ന് തി​രി​ച്ച​ടി​യാ​യി. പി​ന്നാ​ലെ അ​വ​സാ​ന വി​ക്ക​റ്റും ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യി. 33 റ​ണ്‍​സു​മാ​യി എ​ക്ലീ​സ്റ്റോ​ണ്‍ പു​റ​ത്താ​കാ​തെ നി​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here