രണ്ടു വർഷം കഴിഞ്ഞ് ഇത്തരമൊരു സമരം ഉണ്ടാവുമോ? ചാർജ് കൂട്ടി ആ സമരം തീർക്കാൻ പറ്റുമോ?

0

ഇത്തവണ ചാർജ് കൂട്ടി ബസുടമകളുടെ സമരം അവസാനിപ്പിക്കാം. രണ്ടു വർഷം കഴിഞ്ഞ് ഇത്തരമൊരു സമരം ഉണ്ടാവുമോ? ചാർജ് കൂട്ടി ആ സമരം തീർക്കാൻ പറ്റുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റൊരു ചോദ്യമാണ്, രണ്ടു വർഷം കഴിയുമ്പോൾ കേരളത്തിൽ സ്വകാര്യ ബസ് വ്യവസായം ഉണ്ടാകുമോ എന്ന ചോദ്യം. 5 വർഷം മുൻപു കേരളത്തിൽ 30,000 സ്വകാര്യ ബസ് ഉണ്ടായിരുന്നു. ഇപ്പോഴത് 8000. നിലവിലുള്ള സ്വകാര്യ ബസുകളുടെ ശരാശരി പ്രായം 12–13 വർഷം. ബസുകളുടെ പരമാവധി പ്രായം 15 വർഷം. അതുകഴിഞ്ഞ ബസുകൾ പൊളിക്കാൻ കൊടുക്കണമെന്നാണു നിയമം. അതായത്, നിലവിലുള്ള ബസുകൾ രണ്ടു വർഷംകൊണ്ടു പൊളിച്ചുകളയുമെന്ന്. പുതിയ ബസുകൾ ആരും വാങ്ങുന്നില്ല.

ബസുടമകൾ ഏതാണ്ട് എല്ലാവരും തന്നെ 55 വയസ്സിനു മുകളിലുള്ളവർ. ചെറുപ്പക്കാർ ഈ മേഖലയിലേക്കു വരുന്നില്ല. പുതിയ ഉടമകളോ, ബസുകളോ ഇല്ല. ഉള്ളത് രണ്ടു വർഷത്തിനകം ഇല്ലാതാവും. അപ്പോൾ ഈ വ്യവസായം? ഇല്ലാതാവുകതന്നെ. ഒരു ചൈനീസ് പഴഞ്ചൊല്ലുണ്ട്– നിങ്ങൾ പുസ്തകത്തിന്റെ അവസാന ഭാഗം വായിച്ചു കഴിഞ്ഞാൽ അത് അടച്ചുവയ്ക്കുക. സ്വകാര്യ ബസ് വ്യവസായം എന്ന പുസ്തകം അടച്ചുവയ്ക്കാറായി. അതാണു പറഞ്ഞത്, ഈ കൂട്ടൽ അവസാനത്തെ കൂട്ടലാവുമോ എന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here