വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍   ഒരു ഒഴിവ്

0

എറണാകുളം: വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (കരാര്‍ നിയമനം)  ഒരു ഒഴിവ്. യോഗ്യത സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള അംഗീകൃത ബിരുദാന്തര ബിരുദം. അഭികാമ്യം ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.  

പ്രായപരിധി 23-60 വയസ്. ശമ്പളം 50,000 രൂപ (കണ്‍സോളിഡേറ്റ് പേ) അപേക്ഷകര്‍ ബയോഡാറ്റ മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 11ന് വൈകീട്ട് അഞ്ചിന് മുമ്പായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖത്തിന് നിശ്ചയിച്ച തീയതി അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അറിയിക്കും. വിലാസം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍,എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, എക്‌സൈസ് സോണല്‍ കോംപ്‌ളെക്‌സ്, കച്ചേരിപ്പടി, എറണാകുളം-682 018

സ്‌പെക്ട്രം തൊഴില്‍മേള കളമശേരി  ഐ.ടി ഐ യില്‍ 9ന്
ജില്ലയിലെ സര്‍ക്കാര്‍, പ്രൈവറ്റ് ഐ.ടി.ഐകളില്‍  വിജയിച്ചവര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌പെക്ട്രം ജോബ് ഫെയര്‍ 2022 തൊഴില്‍മേള കളമശേരി ഗവ ഐ.ടി.ഐ യില്‍ മാര്‍ച്ച് 9ന് നടത്തും. അറുപതോളം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ രാവിലെ 8.30 മുതല്‍  കമ്പനികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. കൂടുതല്‍  വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2555505.

വിമുക്ത ഭടന്‍മാര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍  പുതുക്കാന്‍ അവസരം
 തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. 2000 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം. ഏപ്രില്‍ 30 വരെയാണ് സമയപരിധി അനുവദിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 25ന് മുന്‍പായി എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് നല്‍കിയ തൊഴില്‍ രജിസ്‌ട്രേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2422239

LEAVE A REPLY

Please enter your comment!
Please enter your name here