ട്രെയിനിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചു; ബേപ്പൂർ സ്വദേശി റഫീഖ് പിടിയിലായത് ഇങ്ങനെ..

0

ചെന്നൈ: ട്രെയിൻ യാത്രക്കിടെ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ബേപ്പൂര്‍ കളത്തിങ്കല്‍ പറമ്പിൽ ‌ റഫീക്കാണ് പിടിയിലായത്. തമിഴ്നാട് ഈറോഡ് പൊലീസാണ് 36കാരനെ അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍നിന്ന് മംഗലാപുരത്തേക്ക് വരുകയായിരുന്ന ട്രെയിനിൽ വെച്ചാണ് ഇയാൾ ലേഡി ഡോക്ടറോട് ലൈം​ഗികാതിക്രമം കാട്ടിയത്.
ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന 43-കാരിയായ ഡോക്ടറെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു.

സേലം – ഈറോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നത്. ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു വനിതാ ഡോക്ടര്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here