സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു

0

കൊടുങ്ങല്ലൂരിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. കൊടുങ്ങല്ലൂരിലെ നാസറിന്റെ ഭാര്യ റിൻസിയെയാണ് ഏറിയാട് തെക്കുവശത്തുള്ള റിയാസ് ആക്രമിച്ചത്. രാത്രി ഏഴരയോടു കൂടി ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം.

തുണിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിൻസി. റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നിന്ന റിയാസ് വീട്ടമ്മയെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. അതുവഴി വന്ന മദ്രസാധ്യാപകർ ബഹളം വെച്ചതിനെ തുടർന്ന് ആക്രമി പിന്മാറുകയായിരുന്നു.

ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പ്രതിക്കായി കൊടുങ്ങല്ലൂർ പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടമ്മയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply