മതസ്പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് ചാനൽ വഴി വാർത്തയായി അവതരിപ്പിച്ച അവതാരകൻ അറസ്റ്റിൽ

0

നെയ്യാറ്റിൻകര: മതസ്പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് ചാനൽ വഴി വാർത്തയായി അവതരിപ്പിച്ച അവതാരകൻ അറസ്റ്റിൽ. നെയ്യാറ്റിൻകര, മണലൂർ, കണിയാംകുളം, കുളത്തിൻകര വീട്ടിൽനിന്ന് ഇരുമ്പിലിന് സമീപം വയലറത്തല വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാദുഷ ജമാൽ (32) ആണ് അറസ്റ്റിലായത്.

ഒരാഴ്ച മുൻപ് വഴിമുക്ക്, പച്ചിക്കോട്, നിസാം മൻസിലിൽ നിസാം, ഭാര്യ ആൻസില, രണ്ടു വയസ്സുള്ള ഇവരുടെ മകൻ എന്നിവരെ സമീപവാസികൾ ആക്രമിച്ച സംഭവമുണ്ടായി. ഇതിൽ നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെ മതസ്പർധ വളർത്തുന്ന തരത്തിൽ ഡെമോക്രസി എന്ന യൂട്യൂബ് ചാനൽ വഴി ബാദുഷ ജമാൽ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്.

മതസ്പർധ വളർത്തുന്ന തരത്തിലുള്ള വേറെയും വാർത്തകൾ പ്രതി യൂട്യൂബ് ചാനൽ വഴി നേരത്തേ വാർത്ത പ്രചരിപ്പിച്ചിരുന്നു. മാത്രവുമല്ല 2017-ൽ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here