ജയ്ഭാരത് കോളേജിൽ ജെൻഡർ ക്ലബ്‌ പദ്ധതി ആരംഭിച്ചു

0

പെരുമ്പാവൂർ ജയ്ഭാരത് കോളേജിലെ ഐ ക്യു എ സി യുടെയും, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും, കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ 2022 മാർച്ച്‌ 3 ന് “ജെൻഡർ ക്ലബ്ബ്‌ അറ്റ് കോളേജ് ” എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം ഡോ:മാത്യു. കെ.എ പ്രിൻസിപ്പാൾ നിർവ്വഹിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്നേഹിത കൗൺസിലിങ് സെന്ററിന്റെ സേവനം കോളേജ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത് കൂടാതെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്കായുള്ള ജെൻഡർ പരിശീലനം, കുട്ടികളുടെ പ്രശ്നങ്ങൾ പങ്കു വെക്കാനും, മനസ്സിലാക്കുവാനും അതിനെ അതിജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ചർച്ചകൾ സംഘടിപ്പിക്കുക, ലിംഗ വിവേചനമില്ലാതെ കുട്ടികൾക്ക് പഠനം, വിനോദം, കല, കായികം, സാഹിത്യം തുടങ്ങിയ മേഖലകളിൽ തുല്യ അവസരവും പങ്കാളിത്തവും ഉറപ്പാക്കുക. കൂടാതെ സെമിനാറുകൾ, ടോക്ക്ഷോകൾ,അവബോധ പ്രമേയ നാടകങ്ങൾ, കലാ പരിപാടികൾ, ജെൻഡർ ക്ലബ്ബ്‌ അംഗങ്ങളെ ലിംഗ സമത്വ പദവി ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള റിസോഴ്സ് പേഴ്സൺമാരായി വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

ജയ്ഭാരത് കോളേജിൽ ജെൻഡർ ക്ലബ്‌ പദ്ധതി ആരംഭിച്ചു 1
ജയ്ഭാരത് കോളേജിൽ ജെൻഡർ ക്ലബ്‌ പദ്ധതി ആരംഭിച്ചു 2
ജയ്ഭാരത് കോളേജിൽ ജെൻഡർ ക്ലബ്‌ പദ്ധതി ആരംഭിച്ചു 3

വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ വി പി മുഹമ്മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പ്രീതി. എം. ബി പദ്ധതി വിശദീകരണം നടത്തുകയും സ്നേഹിത ജെൻഡർ ഹെല്പ് ഡസ്ക് സർവീസ് പ്രോവൈഡർ ഗോപിക.ജി സ്നേഹിത ക്യാമ്പയിൻ നെ കുറിച്ചുള്ള വിശദീകരണവും നൽകി. തുടർന്ന് കുടുംബശ്രീ മിഷൻ സ്റ്റേറ്റ് റിസോഴ്സ് പൂൾ റിസോഴ്സ് പേഴ്സൺ ജിഷ. ആർ ജൻഡർ ഓറിയന്റേഷൻ ആൻഡ് ഫാമിലി ലൈഫ് എഡ്യൂക്കേഷൻ അവബോധന ക്ലാസ്സും സംഘടിപ്പിച്ചു.

സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി പ്രൊഫസർ ദീപ്തി രാജ്, കുടുംബശ്രീ ജില്ലാ മിഷൻ കമ്മ്യൂണിറ്റി കൗൺസിലർ രേഷ്മ. എൻ. ബി എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ ജെ ബി ഐ സി ഡി ആർ പ്രൊജക്റ്റ്‌ ഓഫീസർ ജോജോ മാത്യു നന്ദി പ്രകാശനം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here