സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘ചിന്ത’യില്‍ വന്ന ലേഖനത്തിന് കടുത്തഭാഷയില്‍ മറുപടിയുമായി സി.പി.ഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘നവയുഗം

0

തിരുവനന്തപുരം: സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘ചിന്ത’യില്‍ വന്ന ലേഖനത്തിന് കടുത്തഭാഷയില്‍ മറുപടിയുമായി സി.പി.ഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘നവയുഗം’. ‘ചിന്താ’ വാരികയിലെ ലേഖനത്തില്‍ ഹിമാലയന്‍ വിഡ്ഢിത്തരങ്ങളാണ് ഉള്ളതെന്ന് ‘നവയുഗം’ പറയുന്നു. കൂട്ടത്തിലുള്ളവരെ വര്‍ഗവഞ്ചകരാണെന്ന് വിളിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആണെന്നും ലേഖനം വിമര്‍ശിക്കുന്നു.

തിരിഞ്ഞുകൊത്തുന്ന നുണകള്‍’ എന്ന തലക്കെട്ടിലാണ് ‘നവയുഗ’ത്തിലെ ലേഖനം. മാര്‍ച്ച് നാലാം ലക്കത്തിലെ ‘ചിന്താ’ വാരികയിലായിരുന്നു സി.പി.ഐയ്‌ക്കെതിരേ വിമര്‍ശനം ഉണ്ടായിരുന്നത്. ‘ചിന്ത’യിലെ ലേഖനം ഹിമാലയന്‍ വിഡ്ഢിത്തമാണെന്ന ആമുഖത്തോടെയാണ് നവയുഗത്തിലെ ലേഖനം ആരംഭിക്കുന്നത്. യുവാക്കളുടെ ഒരു വലിയ സമൂഹത്തെ വിപ്ലവ വ്യാമോഹം നല്‍കി സായുധവിപ്ലവത്തിലേക്ക് അടക്കം തള്ളിവിട്ടത് സി.പി.എമ്മാണെന്നും ലേഖനം ആരോപിക്കുന്നു. സി.പി.എമ്മിനും ഇ.എം.എസിനെതിരെയും രൂക്ഷവിമര്‍ശനമാണ് ലേഖനം ഉന്നയിക്കുന്നത്.

സി.പി.ഐക്കുനേരെ നിശിത വിമര്‍ശനമായിരുന്നു ചിന്താ വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉണ്ടായിരുന്നത് കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ. എന്നാണ് ലേഖനത്തിലെ വിശേഷണം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ. എന്നും ‘ചിന്ത’ പറയുന്നു. പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സി.പി.ഐ. തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയാണ് ‘തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍’ എന്നപേരില്‍ ചിന്തയിലെ ലേഖനം.”

LEAVE A REPLY

Please enter your comment!
Please enter your name here