തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ പു​ഷ്ക​ർ ധാ​മി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി

0

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമിയെ വീണ്ടും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിനുശേഷമാണ് ധാമിയെ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഖ​ടി​മ​യി​ൽ തോ​റ്റെ​ങ്കി​ലും പാ​ർ​ട്ടി​യെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ധാ​മി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നാ​ണ് നി​ഗ​മ​നം.

ബു​ധ​നാ​ഴ്ച​യാ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞ. 2012 മു​ത​ൽ ജ​യി​ച്ചു വ​ന്നി​രു​ന്ന മ​ണ്ഡ​ല​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ഭു​വ​ൻ ത​ന്ദ്ര കാ​പ്രി​യോ​ട് ധാ​മി തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. 70അം​ഗ നി​യ​മ​സ​ഭ​യി​ൽ 47 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് ബി​ജെ​പി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​യി​രു​ന്നു ധാ​മി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ മൂ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രെ​യാ​ണ് ബി​ജെ​പി ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ​രീ​ക്ഷി​ച്ച​ത്.

Leave a Reply