ഓട്ടോ ടാക്സി നിരക്ക് കൂടുമെന്ന് ഗതാഗത മന്ത്രി

0

തിരുവനന്തപുരം: ഓട്ടോ ടാക്സി യാത്രാ നിരക്ക് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർധന ഒരുമിച്ച് പ്രഖ്യാപിക്കും. ഓട്ടോ ടാക്സി യാത്രാ നിരക്ക് വർധനയിൽ ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഓ​ട്ടോ നി​ര​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ന് 30 രൂ​പ​യും ശേ​ഷ​മു​ള്ള ഓ​രാ കി​ലോ​മീ​റ്റ​റി​നും 15 രൂ​പ വീ​ത​വു​മാ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ ഓ​ട്ടോ​യു​ടെ രാ​ത്രി യാ​ത്രാ നി​ര​ക്കി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ടാ​ക്സി നി​ര​ക്ക് (1500 സി​സി) അ​ഞ്ചു കി​ലോ​മീ​റ്റ​ർ വ​രെ 210 രൂ​പ​യും ശേ​ഷ​മു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 18 രൂ​പ വീ​ത​വു​മാ​യി​രി​ക്കും. 1500 സി​സി​ക്ക് മു​ക​ളി​ലു​ള്ള ടാ​ക്സി​ക്ക് മി​നി​മം നി​ര​ക്ക് 240 രൂ​പ​യാ​യി​രി​ക്കും. സ​ർ​ക്കാ​ർ‍ കൃ​ത്യ​മാ​യി പ​ഠി​ച്ച​ശേ​ഷം നി​ര​ക്കി​ൽ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here